തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി എഎന്‍എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാര്‍ രംഗത്ത്. കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സംഗീത് കുമാറാണ് ഒന്നാംപ്രതി. കണ്ടാലറിയാവുന്ന ആയിരം എന്‍എസ്എസ് പ്രവര്‍ത്തകരേയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
‘കേസെടുത്തത് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. കേസെടുക്കട്ടേ, നിയമപരമായി നേരിടും. ഗണപതി ഭഗവാനും വിശ്വാസത്തിനും വേണ്ടി യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സംഘടിപ്പിച്ച പരിപാടിയാണ്. കേസെടുത്തു എന്നതുകൊണ്ട് പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടുപോകില്ല. കേസെടുത്തോട്ടെ, നമുക്ക് അഭിഭാഷകരും നിയമവുമെല്ലാമുണ്ടല്ലോ?. വൈകാരികമായ കാര്യങ്ങളാണ്. ഗണപതിയേയൊന്നും ആക്ഷേപിക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആളുകള്‍ അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. ഞങ്ങളാരേയും ആക്ഷേപിക്കുന്നില്ലല്ലോ?’, സംഗീത് കുമാര്‍ വ്യക്തമാക്കി.
ഇന്ത്യൻ മണ്ണിലേക്ക് ടെസ്‌ല എത്തുന്നു, ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചേക്കും
പ്രതിഷേധം നടത്തിയത് പോലീസിനെ അറിയിച്ചിട്ടാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍, ഫോര്‍ട്ട് എസി, കന്റോണ്‍മെന്റ് എസി, ഡിജിപി എന്നിവരെ മെയില്‍ വഴി അറിയിച്ചിരുന്നു എന്നും സംഗീത് കുമാര്‍ പറഞ്ഞു. തുടര്‍പ്രതിഷേധം എന്‍എസ്എസ് നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments