ThiruvananthapuramLatest NewsKeralaNattuvarthaNews

സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയായ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച കേസിൽ, മുൻ മജിസ്ട്രേറ്റ് എസ് സുധീപ് കോടതിയിൽ കീഴടങ്ങി. തിരുവനന്തപുരം ജെഎഫ് എംസി 3ലാണ് സുധീപ് കീഴടങ്ങിയത്. വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ ഇയാൾക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനിടെയാണ് സുധീപ് കോടതിയിൽ കീഴടങ്ങിയത്.

2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ ലൈംഗിക അധിക്ഷേപങ്ങള്‍ അടങ്ങുന്നതായിരുന്നു പോസ്റ്റ്. എഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അശ്ലീലമായ രീതിയില്‍ ഗണപതി ഭഗവാന്റെ പിതൃത്വത്തെ കുറിച്ച് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്ക് എതിരെ പൊലീസില്‍ പരാതി

സംഭവത്തിൽ ഐപിസി 354 എ (1), ഐടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം ജൂലൈ 21ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. തുടർന്ന്, സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിൽ കേസിനാസ്പദമായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത് എസ് സുദീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button