
മണ്ണാര്‍ക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ മേയ് മാസത്തിലാണ് 17 വയസുകാരിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ സങ്കടത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ഇതോടെ, പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സാഗർ ബിജുവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments