![](/wp-content/uploads/2023/08/sandeep-2.gif)
പാലക്കാട്: മീശ വിവാദത്തില്‍, ശബരിമല കേസില്‍ തുടങ്ങി ഹിന്ദു വിശ്വാസങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ന്നപ്പോഴൊക്കെ എന്‍എസ്എസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, അതിനെല്ലാം ഫലവും ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.
ഇപ്പോള്‍ ഹിന്ദു വിശ്വാസങ്ങള്‍ക്ക് നേരെ നിയമസഭാ സ്പീക്കര്‍ ഷംസീര്‍ നടത്തിയ അവഹേളനത്തിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായര്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
Read Also: ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്ത നിലപാട് ധാർഷ്ട്യവും വെല്ലുവിളിയും: എ എൻ ഷംസീറിനെതിരെ വി മുരളീധരൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘മീശ വിവാദത്തില്‍ , ശബരിമല കേസില്‍ .. ഹിന്ദു വിശ്വാസങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ന്നപ്പോഴൊക്കെ എന്‍എസ്എസ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് . അതിനെല്ലാം ഫലവും ഉണ്ടായിട്ടുണ്ട്. മീശയില്‍ മാതൃഭൂമിക്ക് കൈ പൊള്ളി. ശബരിമല കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരനെ ഇറക്കി സുപ്രീം കോടതിയില്‍ കേസ് നടത്തി ആശ്വാസ വിധി നേടിയെടുത്തു. ഇപ്പോള്‍ ഹിന്ദു വിശ്വാസങ്ങള്‍ക്ക് നേരെ നിയമസഭാ സ്പീക്കര്‍ ഷംസീര്‍ നടത്തിയ അവഹേളനത്തിനെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഹിന്ദു വിശ്വാസ സംരക്ഷണത്തിനായി സുവ്യക്തവും ശക്തവുമായ നിലപാട് സ്വീകരിച്ച എന്‍എസ്എസ് നേതൃത്വത്തിന് അഭിനന്ദനങ്ങള്‍’.
Post Your Comments