KottayamNattuvarthaLatest NewsKeralaNews

ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ സ്വന്തം മതം വെച്ചു പറയണം: പിസി ജോർജ്

കോട്ടയം: സ്പീക്കർ എഎൻ ഷംസീര്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി എന്‍എസ്എസ് നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ജനപക്ഷം നേതാവ് പിസി ജോർജ് രംഗത്ത്. ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ സ്വന്തം മതം വെച്ചു പറയണമെന്ന് പിസി ജോർജ് ഷംസീറിനോട് ആവശ്യപ്പെട്ടു.

മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം പറയുമ്പോളാണ് മതനിന്ദ ആയി തോന്നുന്നതെന്നും ഷംസീറിന് സ്വന്തം മതത്തിൽ നിന്നു തന്നെ എത്രയോ ഉദാഹരണം പറയാമായിരുന്നു എന്നും പിസി ജോർജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

എന്നും പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സംസ്ഥാനത്ത് ഹൗസിംഗ് പാർക്ക് സ്ഥാപിക്കും: പ്രഖ്യാപനവുമായി മന്ത്രി

ഷംസീറിന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞത് എല്ലാം കേട്ടു . ശാസ്ത്ര ബോധം വളർത്താനുള്ള അദ്ദേഹത്തിന്റെ ത്വരയെ അഭിനന്ദിക്കുന്നു .
പക്ഷെ ഒരു കാര്യം , ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ സ്വന്തം മതം വെച്ചു പറയണം മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം പറയുമ്പോളാണ് മതനിന്ദ ആയി അവർക്കു തോന്നുന്നത് .

ഷംസീറിനു സ്വന്തം മതത്തിൽ നിന്നു തന്നെ എത്രയോ ഉദാഹരണം പറയാമായിരുന്നു .
മറന്നതോ അതോ ബോധപൂർവം ഒഴിവാക്കിയതോ ?
സ്വന്തം മതം പ്രോഗ്രസ്സിവ് ചിന്താഗതിയുള്ളതാണെന്നു ഒരിക്കൽ പറഞ്ഞ ഷംസീർ മറ്റൊരു മതത്തിലെ വിശ്വാസത്തെ ശാസ്ത്രത്തിന്റെ പേര് പറഞ്ഞു അധിക്ഷേപിച്ചതിലുള്ള ഉദ്ദേശ ശുദ്ധിയെയാണ് എൻ എസ് എസ് ചോദ്യം ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button