Latest NewsKeralaNews

ബസും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തം: പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഇടുക്കി: ബൈക്കും ബസും കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കമ്പത്താണ് സംഭവം. കമ്പം മാലമ്മപുരം സ്വദേശി രാമകൃഷ്ണൻ(40) ആണ് മരണപ്പെട്ടത്. ചിന്നമന്നൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രാമകൃഷ്ണൻ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്.

Read Also: ഗണപതിയെ അവഹേളിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി

രാമകൃഷ്ണൻ സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ വാഹനങ്ങളിൽ തീ പടർന്ന് പിടിച്ചു. തീ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നാട്ടുകാർ ബസ്സിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. സ്വകാര്യബസുമായാണ് രാമകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Read Also: ഗണപതിയെ അവഹേളിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി

shortlink

Related Articles

Post Your Comments

Related Articles


Back to top button