KozhikodeLatest NewsKeralaNattuvarthaNews

റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായി: ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക് കോർട്ട് -3 (അഡീഷണണൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ -2) ജഡ്ജ് ആര്‍ മധു വിധിച്ചത്

കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് നഷ്ടപരിഹാരം നല്‍കാൻ കോടതി വിധി. ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാര തുകയായി കോടതി വിധിച്ചത്. താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക് കോർട്ട് -3 (അഡീഷണണൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ -2) ജഡ്ജ് ആര്‍ മധു വിധിച്ചത്.

Read Also : അപകീർത്തി കേസിൽ മാപ്പു പറയില്ല: സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ ​ഗാന്ധി

മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും അതിന്‍റെ എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കം 1,12,38,453 രൂപ നൽകണമെന്നാണ് വിധി. എതിർകക്ഷിയായ നാഷണൽ ഇൻഷ്യുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

2019 നവംബർ ഒന്നിന് രാത്രി 11.40 ഓടെയാണ് അപകടം നടന്നത്. ഇലക്ട്രീഷ്യനായിരുന്ന മുജീബ് കിടപ്പിലാണിപ്പോഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button