Latest NewsIndiaNews

അപകീർത്തി കേസിൽ മാപ്പു പറയില്ല: സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: അപകീർത്തി കേസിൽ താൻ മാപ്പു പറയില്ലെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് രാഹുൽ ​ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

കേസിലെ പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂര്‍ണേഷ് മോദിക്കെതിരെ ​​ഗുരുതര ആരോപണവും ഉന്നയിച്ചു. കേസ് പരിഗണിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പരാതിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും തന്നെ മാപ്പ് പറയാനായി നിർബന്ധിക്കുകയാണെന്നും രാഹുൽ, സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇതോടൊപ്പം കീഴ്കോടതി വിധികൾക്കെതിരെയും രാഹുൽ ​ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ വിമ‍ർശനം ഉന്നയിച്ചു. കീഴ്കോടതി നടപടികൾ മുൻകാല സുപ്രിം കോടതി വിധികൾക്ക് വിരുദ്ധമെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button