Latest NewsKeralaNews

ഗണപതിയെ അവഹേളിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി

ഗണപതിയെ നിന്ദിച്ചു, ഹിന്ദുക്കള്‍ പിന്തുടരുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അന്ധവിശ്വാസങ്ങളെയും അസംബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പറഞ്ഞു, ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഹിന്ദുമതത്തെ അപമാനിക്കുന്നത്

തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ചുകൊണ്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് ഷംസീര്‍ സംസാരിച്ചതെന്നും ഹിന്ദുക്കള്‍ പിന്തുടരുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ഷംസീര്‍ ശ്രമിച്ചെന്നും
പരാതിയില്‍ പറയുന്നു. ഹിന്ദു സമുദായത്തിലെ അംഗങ്ങളെ പ്രകോപിപ്പിക്കുകയും സമാധാനവും മതസൗഹാര്‍ദ്ദവും തകര്‍ത്തെന്നും അതിനാല്‍ പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചറാണ് പരാതി കൈമാറിയത്.

പരാതിയുടെ പൂര്‍ണരൂപം…

‘ഹിന്ദു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുകയും ഇരു മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുകയും ചെയ്യുന്ന തരത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തിയത്. 21-07-2023 ന് എറണാകുളത്തെ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയിലാണ് സ്പീക്കര്‍ ഹിന്ദു സമുദായത്തിനെതിരെ അപകീര്‍ത്തികരമായി സംസാരിച്ചത്. ഇസ്ലാംമത വിശ്വാസിയായ എ.എന്‍.ഷംസീര്‍, ബോധപൂര്‍വവും ദുരുദ്ദേശ്യത്തോടെയും, ഹിന്ദുമതത്തെയും ഹിന്ദുമതത്തെ പിന്തുടരുന്ന പൊതുജനങ്ങളെയും അപമാനിക്കാനുള്ള മുന്നൊരുക്കം നടത്തുകയും ഹിന്ദുമതം അസംബന്ധങ്ങളും നിറഞ്ഞതാണെന്ന പ്രസ്താവനയും നടത്തി’.

‘യാതൊരു അടിസ്ഥാനവുമില്ലാതെ ഹിന്ദുക്കള്‍ പിന്തുടരുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അന്ധവിശ്വാസങ്ങളെയും അസംബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഷംസീര്‍ പറഞ്ഞു. ആംഗ്യചലനങ്ങളിലൂടെയും വാക്കുകളിലൂടെയും ഹിന്ദു ദൈവമായ ഗണപതിയെ അപമാനിച്ചു. അത് അസംബന്ധവും യുക്തിരഹിതവുമായ സ്വഭാവമാണ്. ദൈവത്തിന്റെ തല വെട്ടിമാറ്റി ആനയുടെ തല സ്ഥാപിച്ചു. മനഃപൂര്‍വവും ഇത്തരമൊരു അധിക്ഷേപം നടത്തിയതിലൂടെ പരാതിക്കാരന്റെയും ഹിന്ദു സമുദായത്തിലെ അനുയായികളുടെയും മതവികാരങ്ങളെ അദ്ദേഹം വ്രണപ്പെടുത്തി’.

‘ഷംസീറിന്റെ നിര്‍ദ്ദേശപ്രകാരം അനുയായികള്‍ അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന് പിന്തുണയുമായി പ്രശ്നം ഏറ്റെടുക്കുകയും ചെയ്തു. അതുവഴി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും ഹിന്ദു സമുദായത്തിലെ അംഗങ്ങളെ പ്രകോപിപ്പിക്കുകയും സമാധാനവും മതസൗഹാര്‍ദ്ദവും തകര്‍ക്കുകയും ചെയ്തു. അതിനാല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 153എ വകുപ്പുകള്‍ പ്രകാരം അയാള്‍ കുറ്റം ചെയ്തിരിക്കുന്നു. ഷംസീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’. എന്നാണ് പരാതിയില്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button