Latest NewsIndiaNews

മുനിസിപ്പാലിറ്റി കൗൺസിലർ സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ചു, കാരണമിത്; വീഡിയോ

ഹൈദരാബാദ്: വോട്ടർമാർക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് സ്വയം ചെരിപ്പുകൊണ്ട് മുഖത്തടിച്ച് മുനിസിപ്പാലിറ്റി കൗൺസിൽ. തന്റെ വാർഡിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താൻ സാധിക്കാത്തതിന്റെ നിരാശയിലാണ് കൗൺസിൽ ഇങ്ങനെ ചെയ്തത്. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ കൗൺസിലർ മുളപ്പർത്തി രാമരാജു ആണ് ചെരിപ്പുകൊണ്ട് അടിച്ച് സ്വയം ശിക്ഷിച്ചത്. നരസിപട്ടണം മുനിസിപ്പാലിറ്റി വാർഡ് 20 കൗൺസിലർ യോഗത്തിൽ ആയിരുന്നു ഇങ്ങനെ ചെയ്തത്.

‘താൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട് 31 മാസമായി, പക്ഷേ എന്റെ വാർഡിലെ ഡ്രെയിനേജ്, വൈദ്യുതി, ശുചിത്വം, റോഡുകൾ, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എനിക്ക് കഴിയുന്നില്ല. ഞാൻ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല. 20-ാം വാർഡിനെ നഗരസഭാ ഉദ്യോഗസ്ഥർ പാടേ അവഗണിച്ചു. വോട്ടർമാർക്ക് വാട്ടർ കണക്ഷൻ പോലും നൽകാൻ കഴിഞ്ഞില്ല’, രാമരാജു പി.ടി.ഐയോട് പറഞ്ഞു.

ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന 40 കാരനാണ് രാമരാജു. വോട്ടർമാരോട് ചെയ്ത വാ​ഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതെ കൗൺസിൽ യോഗത്തിൽ മരിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും രാമരാജു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൗൺസിലറെ ടിഡിപി പിന്തുണച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button