Latest NewsKeralaNews

സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ ഇരട്ടി വില വര്‍ധനവിന് പിന്നാലെ അരി വിലയും കുതിച്ചുയരുന്നു

വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞ് ജനം

കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്കും അവശ്യ സാധനങ്ങള്‍ക്കും പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയില്‍ അരിക്ക് വിലകൂടിയത്. ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

Read Also: അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം, പുതിയ ആപ്പ് ഉടൻ അവതരിപ്പിക്കും

ഓണമെത്തുമ്പോഴേക്കും വില റെക്കോര്‍ഡിഡുമെന്നാണ് കണക്കുകൂട്ടല്‍. ഏറെ ഡിമാന്‍ഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണിയില്‍ 35 രൂപയായിരുന്നെങ്കില്‍ ഇന്നത് 40 ലെത്തി. ചില്ലറ വിപണിയില്‍ അഞ്ചുരൂപയെങ്കിലും അധികം നല്‍കണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്ത വിപണിയില്‍ നാലുരൂപയാണ് പതിനഞ്ച് ദിവസത്തിനകം കൂടിയത്. ബംഗാളില്‍ നിന്നെത്തുന്ന സ്വര്‍ണക്കും സുരേഖയ്ക്കും വില കൂടിയിട്ട് മാസമൊന്നായി. അരി കയറ്റുമതി കൂടിയതും വിദേശ വിപണിയില്‍ നല്ല വിലകിട്ടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം.

വിലക്കയറ്റമുണ്ടെങ്കിലും വിപണിയില്‍ അരിക്ക് ക്ഷാമമില്ല. ഓണക്കാലമാകുമ്പോഴേക്കും ആവശ്യക്കാര്‍ കൂടും. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ക്ഷാമമുണ്ടായേക്കും. മൊത്തവിപണിയിലുള്‍പ്പെടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടലാണ് കച്ചവടക്കാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button