മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. 10 ഹെക്ടർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ ആയുധ പരിശീലനവും കായിക പരിശീലനവും നടന്നിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സ്ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
പിഎഫ്ഐയിൽ ലയിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് നേരത്തേ മഞ്ചേരിയിലെ ഈ പരിശീലന കേന്ദ്രം ഉപയോഗിച്ചിരുന്നു. കൊച്ചി എൻഐഎ യൂണിറ്റിൽ നിന്നുള്ള സംഘമാണ് ഇന്നലെ അർദ്ധരാത്രിയോടെ ഗ്രീൻവാലി അക്കാദമി കണ്ടുകെട്ടിയത്. യുഎ(പി)എ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് എൻഐഎയുടെ നടപടി.
Post Your Comments