
കോഴിക്കോട്: അല്‍ഫാം നല്‍കാൻ വെെകിയതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാർക്ക് മര്‍ദ്ദനം. കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്സ്‌പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം.
read also: ലിഫ്റ്റില്‍ കുടുങ്ങിയത് മൂന്ന് ദിവസം; ശ്വാസം കിട്ടാതെ പിടഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
ഇന്നലെ രാത്രി ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കള്‍ അഞ്ച് മിനിട്ടിനുള്ളില്‍ അല്‍ഫാം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ 15മിനിട്ട് എടുക്കുമെന്ന് ജീവനക്കാര്‍ മറുപടി നല്‍കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പിന്നാലെ പ്രതികള്‍ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ പരാതി നൽകി.
ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. പരാതിയില്‍ കേസെടുത്ത് തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments