
കാസര്‍ഗോഡ്: ബങ്കളത്ത് വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. എരിക്കുളം സ്വദേശി ആല്ബിന് ആണ് മരിച്ചത്.
Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി: വിമാനം പുറപ്പെടാൻ വൈകി, അറസ്റ്റ്
തിങ്കളാഴ്ച വൈകിട്ട് വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ആല്‍ബിനെ കാണാതാവുകയായിരുന്നു. അഗ്നിരക്ഷാ സേനയും, നാട്ടുകാരും സ്കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : അഞ്ച് വയസുകാരിയുമായി യുവതി പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ഭർതൃകുടുംബം കീഴടങ്ങി
ആല്‍ബിന്റെ മരണവാര്‍ത്ത അറിഞ്ഞ് അയല്‍വാസി ഹൃദയാഘാതം മൂലം മരിച്ചു. വിലാസിനി(62) എന്ന സ്ത്രീ ആണ് മരിച്ചത്. വിവരം അറിഞ്ഞതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments