
പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ യുകെജി വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട സീതത്തോട് സതീഷ് ഭവനിൽ അശ്വതി-സതീഷ് ദമ്പതികളുടെ ഇളയ മകൻ കൗശിക് എസ്.നായർ(അഞ്ചര) ആണ് മരിച്ചത്.
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒരു കാറിന്റെ പിന്നിൽ ഇവരുടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. മറിഞ്ഞു വീണ സ്കൂട്ടറിന്റെ ഹാൻഡിൽ കുട്ടിയുടെ നെഞ്ചിൽ അമർന്നതാണ് മരണകാരണമായത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് കൗശിക്.
Post Your Comments