തൊടുപുഴ: തമിഴ്നാട് സ്വദേശിയുടെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. കീരികോട് വാടകയ്ക്കു താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഷെമീർ അൽത്താഫ് (36) ആണ് പിടിയിലായത്. തൊടുപുഴ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകുന്നേരം തൊടുപുഴ നൈനാരു പള്ളിക്ക് സമീപമായിരുന്നു സംഭവം. തമിഴ്നാട് സ്വദേശി മുരുകേശനാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മുരുകേശന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു മുഹമ്മദ് ഷെമീർ. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 30 വർഷത്തോളമായി പ്രദേശത്ത് തുണികൾ തേച്ചുകൊടുക്കുന്ന ജോലി ചെയ്യുന്നയാളാണ് മുരുകേശൻ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments