Latest NewsKeralaNews

കൈക്കൂലിക്കേസിൽ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ: ഏജന്റ് മുഖേന വാങ്ങിയത് 5000 രൂപ

തൃശ്ശൂര്‍: തൃപ്രയാറില്‍ കൈക്കൂലിക്കേസിൽ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ജോര്‍ജ് ആണ് പിടിയിലായത്.

5000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിനായി ഏജന്റ് മുഖേനയാണ് പ്രതി പണം ആവശ്യപ്പെട്ടത്.
വാഹന പുക പരിശോധന കേന്ദ്രത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് 5000 രൂപ ഏജന്റ് മുഖേന നല്‍കണമെന്ന് ആണ് ഇയാൾ ആവശ്യപ്പെട്ടത്.

ഇതോടെ, പരാതിക്കാരന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം ഏജന്റിന് പണം നല്‍കി. ഈ പണം ഏജന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button