
കൊടുവായൂർ: നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. കൊടുവായൂർ വെമ്പല്ലൂർ സ്വദേശി ബിന്ദു(38)വാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതോടെ സഹോദരനൊപ്പം ജോലിക്ക് പോവുമ്പോഴാണ് അപകടം സംഭവിച്ചത്. കുറുകെ ചാടിയ നായയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന ബിന്ദു തെറിച്ചു വീഴുകയായിരുന്നു.
Read Also : അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പോക്‌സോ ഉൾപ്പെടെ 9 വകുപ്പുകൾ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്. ഇന്ന് മാഹാളികുടം വാതകശ്മശാനത്തിൽ സംസ്കാരം നടക്കും.
ഭർത്താവ്: രാമചന്ദ്രൻ. അമ്മ: രുക്‌മിണി. അച്ഛൻ: വെമ്പല്ലൂർ കൊലവൻപാറയിൽ പരേതനായ മുത്തു. സഹോദരങ്ങൾ: വിനോദ് കുമാർ, കുമാരി, പ്രേമ. കൊടുവായൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു.
Post Your Comments