KeralaLatest NewsNews

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പോക്‌സോ ഉൾപ്പെടെ 9 വകുപ്പുകൾ

ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെതിരെ എഫ്‌ഐആർ ഇട്ട് പൊലീസ്. കൊലപാതകം, പോക്‌സോ ഉൾപ്പെടെ 364, 367,377, 376 AB, 376 A, 302 ipc , & 4 (2) r/w 3 (a), 6 r/w 5 m , 5 (j) (iv ഒൻപത് വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആർ തയാറാക്കിയിരിക്കുന്നത്.

ഇന്നലെയാണ് ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ അഞ്ചു വയസുകാരിയായ മകൾ ചാന്ദ്നിയെ അസ്ഫാക് തട്ടിക്കൊണ്ട് പോയത്. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പോലീസിന്റെ പിടിയിലാകുന്നതിന് മുമ്പ് തന്നെ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button