WayanadLatest NewsKeralaNattuvarthaNews

ലോട്ടറി വ്യാപാരി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കമ്പളക്കാട് നഗരത്തിലെ എം എ ലോട്ടറി ഏജൻസി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരനെയാണ് രാവിലെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

വയനാട്: ലോട്ടറി വ്യാപാരിയെ കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് നഗരത്തിലെ എം എ ലോട്ടറി ഏജൻസി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരനെയാണ് രാവിലെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ‘വിപ്ലവ നേതാക്കളെ കാണാനില്ലല്ലോ, ദൂരകാഴ്ചയുടെ കണ്ണട ധരിച്ച പുരോഗമനവാദികൾ’: വിമർശനവുമായി ഹരീഷ് പേരടി

വയനാട് ജില്ലയിലെ കമ്പളക്കാട് ആണ് സംഭവം. രാവിലെ കട തുറന്നതായി കണ്ടില്ല. സുഹൃത്ത് വന്ന് ഫോൺ വിളിച്ചപ്പോൾ കടയ്ക്ക് അകത്തുനിന്ന് റിംഗ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയിൽ സുകുമാരനെ കണ്ടെത്തിയത്.

കമ്പളക്കാട് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാര്യത്തിൽ വ്യക്തതയില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരന് ന്യൂമോണിയ ബാധിച്ചു രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button