KeralaLatest NewsNews

‘വിപ്ലവ നേതാക്കളെ കാണാനില്ലല്ലോ, ദൂരകാഴ്ചയുടെ കണ്ണട ധരിച്ച പുരോഗമനവാദികൾ’: വിമർശനവുമായി ഹരീഷ് പേരടി

കൊച്ചി: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട 5 വയസുകാരിയുടെ സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്കായി മതിൽ പണിത്, സ്ത്രീകളുടെ സുരക്ഷയ്ക്കായി ഘോരം പ്രസംഗിക്കുന്ന ഇടത് സർക്കാർ അധികാരത്തിലിരിക്കെയാണ് ഈ ദാരുണസംഭവം. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ സർക്കാരിനെയും സാംസ്കാരിക നായകരെയും വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ലെന്ന് അദ്ദേഹം വിമർശിക്കുന്നു.

‘നമ്മുക്ക് മണിപ്പൂർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാൽസംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം. പ്രതിഷേധിക്കാം. കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ. മൂക്കിന് താഴെയുള്ള കാഴ്ചകളെ “ഒറ്റപ്പെട്ട” എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ? ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം’, ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

വെറും അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽവെച്ച് അതിക്രുരമായി കൊല്ലപ്പെട്ടിരിക്കുന്നു…കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല…നമ്മുക്ക് മണിപ്പുർ പോലെയുള്ള ചെകുത്താന്റെ നാട്ടിലെ കൂട്ട ബലാൽസംഘങ്ങളെ പറ്റി മാത്രം സംസാരിക്കാം…പ്രതിഷേധിക്കാം…കാരണം നമ്മൾ പുരോഗമനവാദികൾക്ക് ദൂരകാഴ്ചയുടെ കണ്ണട മാത്രമേ ധരിക്കാൻ പാടുകയുള്ളു എന്ന അലിഖിത നിയമമുണ്ടല്ലോ..മൂക്കിന് താഴെയുള്ള കാഴ്ചകളെ “ഒറ്റപ്പെട്ട” എന്ന ഏറ്റവും വെറുക്കപ്പെട്ട ഫ്യൂഡലിസ്റ്റ് വാക്ക് ഉപയോഗിച്ച് ഇത്തരം സംഭവങ്ങളെ മറയ്ക്കാൻ തിമിര തീസീസ് പഠിച്ച് എന്നോ പരിശീലനം നേടിയവരല്ലെ നമ്മൾ…ഭരണം മാറുന്നതുവരെ മൂക്കിന് താഴെയുള്ള കാഴ്ചകളെ നിരോധിക്കാം…മകളെ ജീവിക്കാൻ കേരളം തിരഞ്ഞെടുത്തതിന് മാപ്പ് …???രക്ഷിതാക്കളെ ജാഗ്രതൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button