ചാലക്കുടി: സ്കൂൾ വിദ്യാർത്ഥിനിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാടുകുറ്റി കാതിക്കുടം കുറ്റിപറമ്പിൽ വീട്ടിൽ കെ.ബി. വിപിനെയാണ് (38) കോടതി ശിക്ഷിച്ചത്.
Read Also : ‘മാളികപ്പുറം’ എന്ന സിനിമയെ പ്രാരംഭഘട്ടത്തില്‍ തന്നെ തഴഞ്ഞു: ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ
ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷംകൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക ഈടാക്കി അതിജീവിതക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പിതാവും സഹോദരനും ജോലിക്ക് പോകുന്ന അവസരം മുതലെടുത്ത് കുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡനത്തിനിരയാക്കുകയായിരുന്നു. ഭാര്യയും മറ്റും അറിഞ്ഞ് പ്രശ്നം ഗുരുതരമാകുമെന്നറിഞ്ഞപ്പോൾ പിതാവിനെതിരെ ആരോപണമുന്നയിക്കാനും പ്രതി കുട്ടിയെ നിർബന്ധിച്ചിരുന്നു.
Post Your Comments