ThiruvananthapuramLatest NewsKeralaNattuvarthaNews

ആലുവ കൊലപാതകം: ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അഞ്ചു മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മനസാക്ഷിയാണുള്ളതെന്നും ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശക്തമായ ശരീര വേദനയും ചുമയും,നൗഷാദ് കേസില്‍ ജാമ്യത്തിലിറങ്ങിയ അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

‘ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ മൗനം. മുഖ്യമന്ത്രി ഏതോ ബാഹ്യശക്തികളുടെ പിടിയിലാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ പ്രധാന കാരണം. കുത്തഴിഞ്ഞ പുസ്തകം പോലെയാണ് ആഭ്യന്തര വകുപ്പിന്റെ സ്ഥിതി. പെൺകുട്ടിയുടെ കുടുംബത്തെ ചേർത്ത് നിറുത്താനും നീതി ഉറപ്പാക്കാനും മുഖ്യമന്ത്രി മൗനം വെടിയണം,’ രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button