KeralaLatest NewsNews

കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണി, മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി

തിരുവനന്തപുരം : കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടി.കെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും. കെ പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്‌സിലേക്കാണ് മാറ്റം. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി.

Read Also: ‘ഇങ്ങനെ ചെയ്യാതിരിക്കാൻ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം, ആ ഭയമാണ് നമ്മുടെ പ്രതിഷേധം’: അഖിൽ മാരാർ

കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി. എം.ആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button