Latest NewsKeralaNews

ഈടാക്കുന്നത് 500 മുതൽ 2000 രൂപവരെ; വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറരംഗങ്ങളും പെൺകുട്ടിയെ കൊണ്ട് പകർത്തിച്ചു

കൊല്ലം: കളത്തൂപ്പുഴയിൽ പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെ യുവാവ് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുളത്തൂപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരുടെ ഇടപാടുകൾ പോലീസിനെ പോലും ഞെട്ടിപ്പിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങൾ ഭാര്യയെ കൊണ്ട് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത്, ഇത് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു ഇവർ. ഇതോടൊപ്പം, സ്വന്തം കിടപ്പറ ദൃശ്യങ്ങളും ദമ്പതികൾ പീഡനത്തിനിരയായ പെൺകുട്ടിയെ കൊണ്ട് മൊബൈലിൽ പകർത്തിയിരുന്നു.

പെൺകുട്ടിയുടെ പീഡന ദൃശ്യങ്ങളും സ്വന്തം കിടപ്പറ ദൃശ്യങ്ങളും വൻ തുകയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചു. 500 മുതല്‍ 2,000 രൂപവരെ ഈടാക്കിയിരുന്നതായും പോലീസ് കണ്ടെത്തി. സമാനമായ രീതിയിൽ ഇവർ വേറെയും പെൺകുട്ടികളെ ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരെയും കേസിൽ പ്രതികളാക്കാൻ സാധ്യതയുണ്ട്.

ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനിടെ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം ചെയ്തു. വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന പെൺകുട്ടിയെ വിളിച്ചു വരുത്തി വീണ്ടും പീഡനത്തിനിരയാക്കി. സ്വീറ്റി ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പങ്കാളിയായി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിൽക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button