KeralaLatest NewsIndia

5 വയസുകാരിയുടെ പൊതുദർശനം തുടങ്ങി, പൊട്ടിക്കരഞ്ഞ് അധ്യാപകരും നാട്ടുകാരും: തായ്ക്കാട്ടുകര സ്കൂളിൽ അതിവൈകാരികമായ നിമിഷങ്ങൾ

ആലുവ: യൂണിഫോമിട്ട് ഓടിക്കളിച്ച് നടക്കേണ്ടിയിരുന്ന അഞ്ചുവയസുകാരി കശക്കിയെറിഞ്ഞ ഒരു പൂവിനെ പോലെ വെള്ളപുതച്ച് കിടക്കുകയാണ്. പഠിച്ച് മിടുക്കിയാകണമെന്ന ഒരു കുഞ്ഞിന്റെ ആഗ്രഹം, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വിയർപ്പൊഴുക്കിയ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ.. അതൊക്കെയാണ് ചേതനയറ്റ ശരീരമായി ആ സ്കൂളിൽ ഓഡിറ്റോറിയത്തിൽ കിടക്കുന്നത്. തായ്ക്കാട്ടുകര സ്കൂളിൽ അതിവൈകാരികമായ നിമിഷങ്ങളാണ് കടന്നു പോകുന്നത്. പൊട്ടിക്കരയുകയാണ് അധ്യാപകരും നാട്ടുകാരും.

ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. കുട്ടികളുടെ മിട്ടായിയോടും മറ്റുമുള്ള ചെറിയ ചെറിയ ആഗ്രഹങ്ങളെ മുതലെടുക്കുന്ന കാപാലികർ ഉള്ള നാട്ടിലാണ് ഇതുപോലെ ഉള്ള സംഭവങ്ങൾ അടിക്കടി ഉണ്ടാവുന്നത്. ആലുവയില്‍ നിന്ന് വെള്ളിയാഴ്ട തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.

ആദ്യമൊക്കെ പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസഫാക് അലം പൊലീസിനോട് ഒടുവിൽ സമ്മതിച്ചു. പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തി. ആലുവ മാർക്കറ്റിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button