KeralaLatest News

പൂജാരിമാർ ആരുംവരില്ലെന്ന് പറഞ്ഞില്ല, 5വയസായ കുട്ടിക്ക് കർമ്മം വേണ്ട എന്നാണ് പറഞ്ഞത്, മലക്കംമറിഞ്ഞ് രേവത്: ഓഡിയോ പുറത്ത്

ആലുവയിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുട്ടി ഹിന്ദിക്കാരിയായത് കൊണ്ട് പൂജാരിമാർ അന്ത്യകർമ്മം ചെയ്യാൻ വരില്ല എന്ന വാദത്തിൽ നിന്ന് മലക്കം മറിഞ്ഞ് കർമ്മം ചെയ്ത രേവത് ബാബു. താൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്നോട് ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നും രേവത് പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. വാർത്ത പുറത്തുവന്നതിനു ശേഷം നിരവധി പേരാണ് പ്രതികരണവുമായി തന്നെ വിളിക്കുന്നത് എന്നും രേവത് പറയുന്നു. പൊതുപ്രവർത്തകനും മൽസ്യ തൊഴിലാളിയുമായ ശ്രീ ചെറായി ആണ് രേവതുമായുള്ള സംഭാഷണം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന്റെ സംഭാഷണം ഇങ്ങനെ,

ഏത് പൂജാരിമാരുമായാണ് രേവത് സംസാരിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ആരോടാണ് സംസാരിച്ചതെന്നും ഇയാൾ പറയുന്നില്ല. രേവതിന്റെ പരാമർശം വിവാദമായെന്നും പൂജാരിമാർക്കെതിരേയും ഹിന്ദു മതത്തിനെതിരേയും അധിക്ഷേപങ്ങൾ ഉയരുന്നുവെന്നും ചൂണ്ടിക്കാട്ടുമ്പോൾ താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇയാൾ മറുപടി പറയുന്നത്. വരന്തരപ്പിള്ളി സ്വദേശിയായ രേവത് ആര് പറഞ്ഞിട്ടാണ് പൂജാ കർമ്മങ്ങൾ നടത്തിയത് എന്നതിലും അവ്യക്തതയുണ്ട്.

മാദ്ധ്യമങ്ങൾക്ക് കൊടുത്ത മറുപടിയിൽ പിശകുണ്ടായെന്ന് രേവത് സമ്മതിക്കുന്ന രീതിയിലാണ് ഫോൺ സംഭാഷണം അവസാനിക്കുന്നത്. നേരത്തെ അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാൽ എത്തിക്കാൻ വേണ്ടി നടപ്പ് സമരം നടത്തി ശ്രദ്ധേയനാകാൻ ശ്രമിച്ച ആളാണ് രേവത്. കലാഭവൻ മണി നൽകിയ ഓട്ടോ മണിയുടെ കുടുംബക്കാർ തിരിച്ചു വാങ്ങിയെന്ന് പറഞ്ഞ രേവത് പിന്നീട് അതിലും മലക്കം മറിഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button