Latest NewsNewsTechnology

സോഷ്യൽ മീഡിയ രംഗത്ത് മത്സരം മുറുകുന്നു, കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ടിക്ടോക്ക്

ഏതാനും ആഴ്ചകൾക്കു മുൻപ് ടിക്ടോക്ക് പുതിയൊരു മ്യൂസിക് സ്ട്രീമിംഗ് സേവനവും അവതരിപ്പിച്ചിരുന്നു

സോഷ്യൽ മീഡിയ രംഗത്ത് മത്സരം മുറുകിയതോടെ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ചൈനീസ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ടിക്ടോക്. ഇത്തവണ ‘ടെക്സ്റ്റ് ഓൺലി’ എന്ന പുതിയ ഫീച്ചറാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകളിൽ വ്യത്യസ്ഥമായ കളർ ബാക്ക്ഗ്രൗണ്ടുകളും, സ്റ്റിക്കറുകളും നൽകാൻ കഴിയും. കൂടാതെ, ഹാഷ്ടാഗ് ഉപയോഗിച്ച് മറ്റുള്ളവരെ ടാഗ് ചെയ്യാനും അനുവദിക്കുന്നുണ്ട്. പരമാവധി 1,000 അക്ഷരങ്ങൾ വരെയുള്ള പോസ്റ്റുകളാണ് ഷെയർ ചെയ്യാൻ സാധിക്കുക.

ഏതാനും ആഴ്ചകൾക്കു മുൻപ് ടിക്ടോക്ക് പുതിയൊരു മ്യൂസിക് സ്ട്രീമിംഗ് സേവനവും അവതരിപ്പിച്ചിരുന്നു. കൂടാതെ, ടിക്ടോക്കിൽ പുതിയ ലാൻഡ്സ്കേപ്പ് മോഡ് അവതരിപ്പിക്കാനും കമ്പനി ശ്രമങ്ങൾ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ റീബ്രാൻഡ് ചെയ്യപ്പെട്ട എക്സ്, മെറ്റയുടെ ത്രെഡ്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ടിക്ടോക്കിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ടിക്ടോക്ക് തീരുമാനിച്ചത്. ട്വിറ്ററിന്റെ പേര് മാറ്റവും, നിലവിൽ നേരിടുന്ന പ്രതിസന്ധികളും മുതലെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Also Read: ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ, വെട്ടിലായി എംവിഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button