Latest NewsIndiaNews

ആര്‍എസ്എസ്-ബിജെപി നേതാക്കളെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ഭീകരസംഘടന: വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമം

ചെന്നൈ: തമിഴ്നാട്ടിലെ ആര്‍എസ്എസ്, ബിജെപി നേതാക്കളെ വധിക്കാന്‍ ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഉലുമ പദ്ധതി തയ്യാറാക്കിയതായി വിവരം. തമിഴ്നാട്ടിലെ പുഴല്‍ ജയിലില്‍ വെച്ചാണ് മൂന്ന് അല്‍-ഉലുമ ഭീകരര്‍ ഉന്നത നേതാക്കളെ വധിക്കാനും സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കാനും ഗൂഢാലോചന നടത്തിയത്. ഇതിനായി ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയ വിവരം ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ലഭിച്ചത്.

Read Also: എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഇനി ബിജെപി ദേശീയ സെക്രട്ടറി

ജയില്‍ നിന്ന് പുറത്തിറങ്ങിയ ഭീകരന്റെ നേത്യത്വത്തില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതിയിട്ടത്. പുഴല്‍ ജയിലില്‍ കഴിയുന്ന തിരുനല്‍വേലി മേലേപ്പാളം സ്വദേശി പന്ന ഇസ്മായില്‍, മധുര നെല്‍പ്പട്ടി സ്വദേശികളായ ബിലാല്‍ മാലിക്ക് ഫക്രുദിന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്.

2012ല്‍ ഡോ. അരവിന്ദ് റെഡ്ഡി, 2013ല്‍ ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. മുരുകന്‍, ഹിന്ദുമുന്നണി നേതാവ് വെള്ളയപ്പന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റും ബിജെപി നേതാവുമായ രമേഷ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജയിലിലായത്. ഈ കൊലപാതകങ്ങളെല്ലാം അല്‍-ഉലുമയുമായി  നേരിട്ട് ബന്ധമുള്ളതാണ്. ജയിലില്‍വെച്ച് പരിചയപ്പെട്ട ശരവണ്‍ എന്നയാളെ ഇവര്‍ തീവ്ര ഇസ്ലാമിസ്റ്റ് ആക്കി മാറ്റിയിരുന്നു. ശരവണനെ പുറത്തുവിട്ട് പദ്ധതി നടപ്പാക്കാനായിരുന്നു ഭീകരര്‍ പദ്ധതി ഇട്ടിരുന്നത്. ഇയാള്‍ക്ക് വേണ്ട സാമ്പത്തിക- സാങ്കേതിക സഹായങ്ങളും ഭീകരര്‍ ചെയ്തു നല്‍കിയിട്ടുണ്ട്.

1998-ല്‍ അല്‍-ഉലുമയായിരുന്നു കോയമ്പത്തൂരില്‍ സ്ഫോടന പരമ്പര നടത്തിയത്. എല്‍.കെ അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങള്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button