തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങളുടെ ചോരവീണ് മണ്ണ് കുതിരുന്നത് കണ്ടു നിൽക്കുക അസഹ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. കുഞ്ഞ് എന്ത് തെറ്റ് ചെയ്തുവെന്ന് ശ്രീമതി ചോദിച്ചു.
എത്ര ദു:ഖകരമായ അവസ്ഥയാണിത്. ബീഹാറിയാണോ അസ്സാംകാരനാണോ എന്ന ചോദ്യം ചോദിക്കുന്നത് അർത്ഥ ശൂന്യമാണ്. ഒരു ഇന്ത്യക്കാരനാണ് ഈ നിഷ്ഠൂരമായ ക്രൂര കൃത്യം ചെയ്തത്. അച്ഛനമ്മമാരോടൊപ്പം ദു:ഖിക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും. ആ മൃദുമേനി താളിന്റെ തണ്ടൊടിക്കുമ്പോലെ ഞെരിച്ചുകളഞ്ഞ ആ കശ്മലനെ കേരളത്തിലായതു കൊണ്ട് അപ്പോൾ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളാ പോലീസിൽ നിന്ന് ഇത്തരം കൊടും ക്രിമിനലുകൾക്ക് രക്ഷപ്പെടുക അത്ര എളുപ്പമല്ല. കുഞ്ഞിനു വേണ്ടി ഒരു പിടി കണ്ണീരിൽ കുതിർന്ന പൂക്കൾ അർപ്പിക്കുന്നുവെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.
Read Also: രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്കു പോണത് എന്തിനാണ്? തെളിവുകൾ ഉണ്ട്: രഞ്ജിത്തിനെതിരെ വിനയൻ
Post Your Comments