Latest NewsNewsIndia

ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായിയുടെ വസതിയിൽ നിന്നും എ.കെ 47 കണ്ടെടുത്ത സംഭവം: വിശദീകരണവുമായി പോലീസ്

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായിയുടെ വസതിയിൽ നിന്നും എ.കെ 47 കണ്ടെടുത്തതായി പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി റാഞ്ചി പോലീസ്. തോക്കുകൾ പ്രേം പ്രകാശിന്റേത് അല്ലെന്ന് റാഞ്ചി പോലീസ് വ്യക്തമാക്കി. പ്രേം പ്രകാശിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ തോക്കും റൈഫിളുകളും റാഞ്ചി പോലീസ് സ്‌റ്റേഷനിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടേതാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

100 കോടി രൂപയുടെ അനധികൃത ഖനനക്കേസിൽ പ്രേം പ്രകാശിന്റെ ഝാർഖണ്ഡിലെ വസതിയിൽ പരിശോധന നടത്തുന്നതിനിടെ തോക്കുകൾ കണ്ടെത്തിയതായാണ് വാർത്തകൾ പുറത്തു വന്നത്. ഇക്കഴിഞ്ഞ ദിവസം പ്രേംപ്രകാശിന്റെ വീട്ടിലെ ജീവനക്കാരനായിരുന്ന പരിചയക്കാരനെ സന്ദർശിച്ചിരുന്നതായും മോശം കാലാവസ്ഥയെ തുടർന്നാണ് പ്രേം പ്രകാശിന്റെ വീട്ടിൽ കയറിയതെന്നും പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കൈവശമുണ്ടായിരുന്ന റൈഫിൾ വീട്ടിലെ അലമാരിയിൽ സൂക്ഷിക്കുകയും താക്കോൽ തങ്ങൾക്കൊപ്പം കൊണ്ടുപോവുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി റാഞ്ചി പോലീസ് അറിയിച്ചു.

പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്
റൈഫിളുകൾ തിരികെ വാങ്ങാൻ മടങ്ങിയെത്തിയപ്പോൾ, സ്ഥലത്ത് റെയ്ഡ് നടക്കുന്നതായി കണ്ടെത്തിയെന്നും അതിനാൽ ആയുധങ്ങൾ തിരികെ എടുക്കാൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയെന്ന് പറയപ്പെടുന്ന പ്രേം പ്രകാശിന്റെ വീട്ടിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും 60 വെടിയുണ്ടകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ കണ്ടെടുത്തത് വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button