Latest NewsNewsInternational

‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ വിജയകരം: ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടുവീണു, 120 പേർ അറസ്റ്റിൽ

അമേരിക്ക, യുകെ, ഓസ്ട്രേലിയ, നെതർലാൻഡ് അടക്കമുള്ള രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തിയത്

ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടിട്ട് ‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡാർക്ക് വെബ് വഴി ഉപഭോക്താക്കളുടെ പാസ്‌വേഡും രഹസ്യ വിവരങ്ങളും വിൽപ്പന നടത്തിയിരുന്ന ‘ജെനസിസ് മാർക്കറ്റിനാണ്’ പൂട്ടിട്ടത്. ഓപ്പറേഷൻ കുക്കീ മോൺസ്റ്ററിന്റെ ഭാഗമായി ലോകത്തെ 200 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 120 പേർ അറസ്റ്റിലായിട്ടുണ്ട്.

അമേരിക്ക, യുകെ, ഓസ്ട്രേലിയ, നെതർലാൻഡ് അടക്കമുള്ള രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തിയത്. ഏകദേശം 80 മില്യൺ പാസ്‌വേഡുകളും, വിരലടയാള രേഖകളും ജെനസിസ് മാർക്കറ്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളുടെ ഇന്റർനെറ്റ് ഉപയോഗങ്ങളുടെ വിവരങ്ങളാണ് അടങ്ങിയത്.

Also Read: ജി 20 ഉച്ചകോടി: കോവളത്ത് നടന്ന വനിതാ ശാക്തീകരണ സെഷനിൽ പങ്കെടുത്ത് വീണാ ജോർജ്

തട്ടിപ്പുകാരും ഹാക്കർമാരും ചോർത്തിയെടുക്കുന്ന വ്യക്തിഗത വിവരങ്ങളും പാസ്‌വേഡുകളും പൊതുജനങ്ങൾ കടന്നുവരാത്ത ഇന്റർനെറ്റിന്റെ ഇരുണ്ട മേഖലയായ ഡാർക്ക് വെബ് വഴി വിൽപ്പന നടത്തിയിരുന്ന വിപണി വെബ്സൈറ്റാണ് ജെനസിസ് മാർക്കറ്റ്. ഒരു യുഎസ് ഡോളറിൽ താഴെയുള്ള വിലയ്ക്കാണ് ജെനസിസ് മാർക്കറ്റിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ തട്ടിപ്പുകാർക്ക് വിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button