Latest NewsIndiaNews

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം: ആളപായമില്ല

സമാനമായ രീതിയിൽ ഏപ്രിൽ മാസത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 12.53 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇത് സംബന്ധിച്ച് വിവരങ്ങൾ സെന്റർ ഫോർ സീസ്മോളജി പുറത്തുവിട്ടിട്ടുണ്ട്. 69 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സമാനമായ രീതിയിൽ ഏപ്രിൽ മാസത്തിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കൂടാതെ, ഏപ്രിലിൽ തന്നെ മിസോറാമിലും കാംബെൽ ബേയിലും ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കാംബെൽ ഉൾക്കടലിൽ ഉണ്ടായപ്പോൾ, മിസോറാമിൽ റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

Also Read: ചന്തയ്ക്ക് പുറത്ത് റോഡരികിൽ കച്ചവടം ചെയ്തു: യുവാവിന് ചന്തയിലെ കരാറുകാരന്‍റെ ക്രൂര മര്‍ദ്ദനം

shortlink

Related Articles

Post Your Comments

Related Articles


Back to top button