Latest NewsKeralaNews

അഞ്ച് വയസുള്ള കുഞ്ഞിനെ കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരം: പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് ശൈലജ പറഞ്ഞു.

Read Also: ഈ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എന്താണ് തടസ്സം? പണമാണോ? 65 ലക്ഷം പേർക്ക് മുടങ്ങാതെ പെൻഷൻ കൊടുക്കുന്നുണ്ടല്ലോ: കുറിപ്പ്

പ്രതിയെ കഴിഞ്ഞ ദിവസംതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണം. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മയക്കുമരുന്നിന്റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്ന് ശൈലജ ആവശ്യപ്പെട്ടു.

മനുഷ്യ മനസിനെ വികലമാക്കുന്ന എല്ലാതരം പ്രവർത്തനങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ ക്രൂരകൃത്യങ്ങൾക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളു. പിഞ്ചുകുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്റെയാകെ വേദനയായി മാറുകയാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.

Read Also: പ്രായം 8 വയസ്, ഡാർക്ക് വെബിൽ നിന്നും ഓർഡർ ചെയ്യുന്നത് എകെ47 അടക്കമുള്ള ആയുധങ്ങൾ: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മാതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button