CinemaMollywoodLatest NewsKeralaNewsEntertainment

‘എനിക്കെതിരെ കേസെടുക്കണം’: ആവശ്യവുമായി വിനായകൻ

കൊച്ചി: ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച നടൻ വിനായകനെതിരെ കേസെടുക്കേണ്ടെന്ന് പ്രതികരിച്ച് ചാണ്ടി ഉമ്മൻ മറുപടിയുമായി താരം. തനിക്കെതിരെ കേസെടുക്കണമെന്ന് വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ പ്രതികരണം.

വിനായകൻ വിവാദത്തിൽ കേസ് എടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. കേസിന്റെ ആവശ്യം ഇല്ലെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. വിനായകൻ എന്തു തന്നെ പറഞ്ഞാലും ഉമ്മൻ ചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടത്.

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.ഇതിനെതിരെ വ്യപക പ്രതിഷേധം നടന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിനായകനെതിരെ കേസ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button