IdukkiLatest NewsKeralaNattuvarthaNews

യുവാവിനെ സംഘം ചേർന്ന് കടയിൽ കയറി ആക്രമിച്ച സംഭവം: മൂന്നുപേർ പിടിയിൽ

കാ​പ്പ പ്ര​തി പു​ളി​ക്ക​ര​വ​യ​ൽ സ്വ​ദേ​ശി സൂ​ര്യ (25), കൂ​ട​വ​യ​ൽ സ്വ​ദേ​ശി ശ​ര​ത് എ​ന്ന ശി​വ (23), ച​ട്ട​മൂ​ന്നാ​ർ സ്വ​ദേ​ശി ധ​നു​ഷ് (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

മ​റ​യൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ൽ​ക്ക​ട​വി​ൽ യുവാവിനെ ആ​ക്ര​മിച്ച സംഭവത്തിൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കാ​പ്പ പ്ര​തി പു​ളി​ക്ക​ര​വ​യ​ൽ സ്വ​ദേ​ശി സൂ​ര്യ (25), കൂ​ട​വ​യ​ൽ സ്വ​ദേ​ശി ശ​ര​ത് എ​ന്ന ശി​വ (23), ച​ട്ട​മൂ​ന്നാ​ർ സ്വ​ദേ​ശി ധ​നു​ഷ് (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നിത്യ സീരിയലിലെത്തിയത് 6 മാസം മുൻപ്, ബിനുവുമായി പരിചയപ്പെട്ടത് മീൻവിൽക്കാൻ വന്നപ്പോൾ

ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ക്ക​ട​വി​ൽ വെ​ച്ച് സെ​ൽ​വ​ൻ എ​ന്ന യു​വാ​വി​നെ​ ഇ​വ​ർ മൂ​ന്നു​പേ​ർ ചേർന്ന് വാ​ക്ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ക​സേ​ര എ​റി​ഞ്ഞ് സ​മീ​പ​ത്തെ ക​ട​യി​ലെ ചി​ല്ല​ട​ക്കം പൊ​ട്ടിക്കുകയും ചെയ്തിരുന്നു. സം​ഭ​വ​ത്തിന് പിന്നാലെ മൂ​ന്നു​പേ​രും ഓ​ട്ടോ​യി​ൽ ക​യ​റി ക​ട​ന്നു​ക​ള​ഞ്ഞു. അ​ന്ന് രാ​ത്രി​ ത​ന്നെ ധ​നു​ഷി​നെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള തി​ര​ച്ചി​ലി​ലാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​പ്പ പ്ര​തി​യാ​യ സൂ​ര്യ​യെ പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ശി​വ​യെ കൂ​ടെ​വ​യലി​ൽ വെ​ച്ചും പി​ടി​കൂ​ടി.

Read Also : ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു: ഭാര്യ അറസ്റ്റിൽ

ശി​വ​ക്കും സൂ​ര്യ​ക്കും പ​ത്തി​ലേ​റെ ക്രി​മി​ന​ൽ​ക്കേ​സു​മു​ണ്ടെ​ന്ന്​​ മ​റ​യൂ​ർ എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു പ​റ​ഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button