ഓണം എത്താറായതോടെ കേരളത്തിലെ വാഹന വിപണിയെ ലക്ഷ്യമിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ്. ഇത്തവണ വാഹനങ്ങൾക്ക് വമ്പിച്ച ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വാഹന വിപണിക്ക് ഊർജ്ജം പകരുന്നതിന്റെ ഭാഗമായി പരമാവധി 80,000 രൂപ വരെയുള്ള ഓഫറുകളാണ് ടാറ്റാ മോട്ടോഴ്സ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഡെലിവറികൾ വേഗത്തിലാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ടാറ്റയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ ഹാരിയർ, സഫാരി എന്നീ മോഡലുകൾക്ക് 70,000 രൂപ വരെ വിലക്കിഴിവ് ലഭിക്കുന്നതാണ്. അതേസമയം, ടാറ്റ ടിഗോറിന്‍റെ ഇലക്ട്രിക് പതിപ്പിന് 80,000 രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. പ്രീമിയം സെഡാന്‍ മോഡലായ അള്‍ട്രോസിന് 40,000 രൂപയുടെ ഓഫര്‍ കമ്പനി നല്‍കുന്നുണ്ട്. മൈക്രോ എസ്.യു.വി. മോഡലായ പഞ്ചിന് 25,000 രൂപ, കോംപാക്ട് എസ്.യു.വി. മോഡലായ നെക്സോണിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 24,000 രൂപയും ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 35,000 രൂപ, ഇലക്ട്രിക് എസ്.യു.വി. മോഡല്‍ നെക്സോണ്‍ ഇ.വി. പ്രൈമിന് എക്സ്റ്റന്റഡ് വാറണ്ടി ഉള്‍പ്പെടെ 56,000 രൂപ, നെക്സോണ്‍ ഇ.വി. മാക്സിന് 61,000 രൂപ എന്നിങ്ങനെയാണ് ഓണത്തോടനുബന്ധിച്ചുള്ള ഓഫർ വിലകൾ.
Also Read: അങ്കണവാടിയിലെ അടുക്കളയില്‍ പാല്‍ പാത്രത്തിനടുത്ത് രാജവെമ്പാല: ഒഴിവായത് വന്‍ദുരന്തം
Post Your Comments