കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വൈറ്റില ജൂനിയർ ജനത റോഡ് ശ്രീമുരുക നിവാസിൽ രവീന്ദ്രനാഥിനെയാണ്(47) കോടതി ശിക്ഷിച്ചത്.
Read Also : മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു: 30 പേര്‍ക്കെതിരെ കേസ്
2006-ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ 23 ആമ്പിളുമായി അറസ്റ്റ് ചെയ്ത കേസിലാണ് കോടതി വിധി. ജാമ്യത്തിലിറങ്ങി വിചാരണ നടക്കുന്ന സമയം ഒളിവിൽ പോവുകയായിരുന്നു. പ്രതി ചെന്നൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ അബ്ബാസ്, എസ്.സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ദിലീഷ്, വിജയഖോഷ് എന്നിവരും ഉണ്ടായിരുന്നു.
Post Your Comments