
മാനന്തവാടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വയനാടാണ് സംഭവം. കാട്ടിക്കുളത്തെ വ്യാപാരിയും പുൽപ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസ് ആണ് അറസ്റ്റിലായത്. പതിനേഴു വയസുകാരനായ വിദ്യാർത്ഥിയെയാണ് 54 കാരനായ ഇയാൾ പീഡിപ്പിച്ചത്.
Read Also: വീടിന്റെ ഓടിളക്കിയിറങ്ങി മോട്ടോറും ഗ്യാസ് സിലിണ്ടറുകളും ഫാനുമടക്കം മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുൽപ്പള്ളിയിൽ വെച്ച് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടിയെ കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Read Also: ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ആഭ്യന്തര വിപണിക്ക് ആശ്വാസം, ആഗോള വിപണിയിൽ വില കത്തിക്കയറുന്നു
Post Your Comments