ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 29,295 സർക്കാർ ജോലികളിൽ നിയമനം നൽകി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിൽ ഒഴിവുകൾ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീർ നിയമനരംഗത്തടക്കം നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 7,924 ഒഴിവുകൾ റിക്രൂട്ടിംഗ് ഏജൻസികൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. 2,504 ഒഴിവുകളിൽ പരീക്ഷകൾ നടത്തും. കശ്മീരിലെ യുവജനങ്ങളെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ജമ്മുകശ്മീർ ഭരണകൂടം പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. വിവിധ വകുപ്പുകൾ മുഖേന ധാരാളം സ്വയം തൊഴിൽ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments