Latest NewsIndiaNews

ശമനമില്ലാതെ മഴ: യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ

ന്യൂഡൽഹി: യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ. ഡൽഹിയിൽ ശമനമില്ലാതെ മഴ അനുഭവപ്പെടുകയാണ്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നിർത്താതെ പെയ്യുന്ന മഴ കാരണമാണ് യമുന നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. 205.33 മീറ്ററാണ് യമുനയുടെ അപകട രേഖ. 205.83 മീറ്ററാണ് നിലവിൽ യമുന നദിയുടെ നിരപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: ഗുണ്ടാ നേതാക്കളുടെ മുന്നില്‍ തലകുനിച്ച് നിൽക്കുന്നവരല്ല യുവമോർച്ച, കേരളം പഴയ കേരളമല്ല: ശോഭാ സുരേന്ദ്രന്‍

അതേസമയം, ഹിൻഡൻ നദിയിലും ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡൽഹിയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

Read Also: യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും: പി ജയരാജന് സന്ദീപ് വാര്യരുടെ മറുപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button