സംസ്ഥാനത്ത് പച്ചക്കറിയുടെ വില ഉയര്‍ന്നുതന്നെ: വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറിയുടെ വില ഉയര്‍ന്നു തന്നെ. ഹോര്‍ട്ടികോര്‍പ്പ് വില്‍പനകേന്ദ്രങ്ങളിലും അവശ്യ സാധനങ്ങള്‍ കിട്ടാനില്ല. തക്കാളിക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ കേന്ദ്രങ്ങളില്‍ തക്കാളിക്കാണ് ഡിമാന്‍ഡ് കൂടുതല്‍. പക്ഷേ ആവശ്യത്തിന് അനുസരിച്ച് കൊടുക്കാനില്ല. മുളക്, കാബേജ്, ഇഞ്ചി, പടവലം, ബീറ്റ്‌റൂട്ട് തുടങ്ങി പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പില്‍ കിട്ടാനില്ല.

Read Also: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

മഴ കനത്തതോടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്കും വിളവ് കുറഞ്ഞു. വില വര്‍ധനവ് കാരണം സംസ്ഥാനത്തിന് പുറത്ത് നിന്ന് പച്ചക്കറികള്‍ കൊണ്ടുവരാനാകുന്നില്ല. ഇതാണ് പച്ചക്കറി ക്ഷാമത്തിന് കാരണമെന്നാണ് ഹോര്‍ട്ടികോര്‍പ്പിന്റെ വിശദീകരണം. ഹോര്‍ട്ടികോര്‍പ്പ് വില്‍പന കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ ഇല്ലാതായാല്‍ അത് ബാധിക്കുക പൊതുവിപണിയിലാണ്. പച്ചക്കറികളുടെ വില കുതിക്കാന്‍ ഇത് കാരണമാവും. ഓണക്കാലം കൂടി കണക്കിലെടുത്ത് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Share
Leave a Comment