ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്ക് കാറില്‍ ഇടിച്ച് രണ്ട് കുട്ടികൾ ഉൾപ്പടെ നാലുപേര്‍ മരിച്ചു. പുഷ്കറിൽ നിന്ന് മേരത്തിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.
Read Also : യൂത്ത് ലീഗ് റാലിയിലെ കൊലവിളി മുദ്രാവാക്യം, അഞ്ച് പ്രവർത്തകർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് ചുമത്തി
ബഹദൂർഗറിലെ മണ്ടോലി ഗ്രാമത്തിന് സമീപമുള്ള കുണ്ഡ്ലി-മനേസർ-പൽവാൽ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments