KozhikodeKeralaLatest NewsNews

മഴ തുടരുന്നു: ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് നിരോധനം, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയാണ് നിയന്ത്രണം

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ. ജില്ലാ കലക്ടറുടെ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. കൂടാതെ, അനാവശ്യമായ രാത്രി യാത്രകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര-ചുരം പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനെ തുടർന്നാണ് രാത്രി യാത്രയ്ക്ക് നിയന്ത്രണം വരുത്തിയത്. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയാണ് നിയന്ത്രണം.

ഇക്കാലയളവിൽ ഖനനപ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറി പ്രവർത്തനങ്ങൾ, മണ്ണെടുക്കൽ, ഖനനം, മണലെടുക്കൽ, കിണർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്തരവിൽ ഉള്ള കാര്യങ്ങൾ ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Also Read: പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസ്: അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button