Latest NewsKeralaNews

തമിഴ്നാട് വടശ്ശേരിയിൽ നിന്ന് നാടോടിസംഘം തട്ടിക്കൊണ്ടുവന്ന നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ കണ്ടെത്തി

തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽ നിന്ന് നാടോടി സംഘം തട്ടിക്കൊണ്ടുവന്ന നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തമിഴ്നാട്ടിലെ ഒരു ബസ് സ്റ്റാൻഡിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നാടോടികളായ നാരായണൻ, ശാന്തി എന്നിവർ അവിടെ നിന്നും ഏറനാട് എക്സ്പ്രസ്സിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

കുഞ്ഞിനെ കാണാതായതോടെ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തമിഴ്നാട് പോലീസും സ്പെഷ്യൽ ബ്രാഞ്ചും വ്യാപക അന്വേഷണം നടത്തുകയും കേരള പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കഠിനംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൈക്കുഞ്ഞിനെ കണ്ടു സംശയം തോന്നി ചിറയിൻകീഴ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ചിറയിൻകീഴ് സിഐ കെ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം നാരായണനെയും, ശാന്തിയെയും കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ തമിഴ്നാട് പോലീസിന് കൈമാറുകയും ചെയ്തു. ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളെ തമിഴ്നാട് പോലീസിനെ കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button