ജക്കാർത്ത: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് താത്ക്കാലിക നിരോധനം ഏർപ്പെടുത്തി ഇന്തോനേഷ്യ. പോൺ സൈറ്റിനോട് സമാനമായ പേര് വന്നതാണ് നിരോധനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന്റെ പേര് കഴിഞ്ഞ ദിവസമാണ് എക്‌സ് എന്ന് മാറ്റിയത്.
അശ്ലീല സാഹിത്യം, ചൂതാട്ടം തുടങ്ങിയ ഇന്തോനേഷ്യയിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്ന വിവിധ സൈറ്റുകൾ ഇതേ ഡൊമെയ്ൻ രാജ്യത്ത് ഉപയോഗിച്ചിരുന്നുവെന്നും അതിനാലാണ് ഈ നിരോധനം ഏർപ്പെടുത്തുന്നതെന്നും ഇന്തോനേഷ്യയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമാറ്റിക്‌സ് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിയെ മാറ്റി പകരം എക്‌സ് എന്ന ലോഗോയും നൽകിയിട്ടുണ്ട്.
Read Also: സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്: മുഖ്യമന്ത്രി
Post Your Comments