KozhikodeKeralaNattuvarthaLatest NewsNews

കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ല: ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ച്ച കിട്ടിയ സിപിഎം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍നിന്ന് മുക്തമായിട്ടില്ലന്നത് ജുഗുപ്‌സാവഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. കേരള രാഷ്ട്രീയത്തില്‍ ജയരാജനെ മോര്‍ച്ചറിയിലാക്കിയത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.

‘ജയരാജൻ ആദ്യം സിപിഎമ്മിന്റെ മോര്‍ച്ചറിയില്‍ നിന്ന് പുറത്തുവന്നിട്ട് പോരെ വീരവാദം. കണ്ണൂര്‍ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് വടംവലിയില്‍ പാര്‍ട്ടിയും അണികളും നഷ്ടപ്പെട്ട ജയരാജന്‍ അക്രമ രാഷ്ട്രീയത്തിന്റെ പഴയ പല്ലവി ആവര്‍ത്തിക്കുന്നത് ആളെക്കൂട്ടി പിണറായിയെ പേടിപ്പിക്കാനാണ്. പി ജയരാജന്‍ മാന്യനായിരുന്നങ്കില്‍ ആദ്യം ഷംസിറിനോട് മാപ്പ് പറയാന്‍ പറഞ്ഞേനെ.’ ബി ഗോപാലകൃഷ്ണന്‍.

കുട്ടികളെ പീഡിപ്പിച്ച ഉസ്താദുമാരെയും സ്വര്‍ണം കടത്തിയവരെയും ഇസ്ലാമില്‍ നിന്നും പുറത്താക്കേണ്ട: നുസ്രത്ത് ജഹാന്‍

ഹിന്ദു ദേവീദേവന്മാരെ അപലപിച്ച ഷംസിറിനെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയേയും കേരളത്തിലെ ഹിന്ദുക്കള്‍ താമസിയാതെ മോര്‍ച്ചറിയിലാക്കുമെന്നും ലോകം മുഴുവന്‍ മോര്‍ച്ചറിയിലായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ മോര്‍ച്ചറിയില്‍ കയറാന്‍ അധിക കാലതാമസമുണ്ടാകില്ലെന്നും ബി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button