WayanadLatest NewsKeralaNattuvarthaNews

മീനങ്ങാടിയില്‍ പുല്ലരിയാൻ പോയിട്ട് കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി

മുരണി കുണ്ടുവയലിലെ കീഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ്‌ പുഴയില്‍ നിന്ന് കണ്ടെടുത്തത്‌

വയനാട്‌: മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കല്‍ സുരേന്ദ്രന്റെ മൃതദേഹമാണ്‌ പുഴയില്‍ നിന്ന് കണ്ടെടുത്തത്‌. പുല്ലരിയാൻ പോയ കര്‍ഷകനെ മുതല പിടിച്ച്‌ പുഴയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയതായി സംശയമുയര്‍ന്നിരുന്നു.

Read Also : നമിതയെ കണ്ണീരോടെ യാത്രയാക്കി കൂട്ടുകാർ;അമിതവേഗത വിദ്യാർത്ഥികൾ ചോദ്യം ചെയ്തതിന് പിന്നാലെ ആൻസൺ ബൈക്കിൽ പാഞ്ഞെത്തി ഇടിച്ചു

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടുവയലിലാണ് സംഭവം. വീടിന് പിന്‍വശത്തായി കുറച്ച്‌ മാറിയാണ് സുരേന്ദ്രന്‍ പുല്ലരിയാന്‍ പോയത്. ഏറെ സമയമായിട്ടും കാണാതായതോടെ ഭാര്യ അന്വേഷിച്ചെത്തുകയായിരുന്നു. പുല്ലരിഞ്ഞു വെച്ചതിന് സമീപം വലിച്ചിഴച്ച പാടുകള്‍ കണ്ടതോടെ ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സുരേന്ദ്രന്റെ ഷൂസും തോര്‍ത്തും പുഴയ്ക്കരികിലുണ്ടായിരുന്നു.

കാരാപ്പുഴ അണക്കട്ടില്‍നിന്ന് വെള്ളം തുറന്നുവിടുന്നത് നിര്‍ത്തിവെച്ചശേഷമാണ് ഇന്നലെ ഇയാള്‍ക്കായി തിരച്ചിലാരംഭിച്ചിരുന്നത്. അഗ്‌നിരക്ഷാസേന, പൊലീസ്, എന്‍ഡിആര്‍എഫ്, പള്‍സ് എമര്‍ജന്‍സി ടീം, തുര്‍ക്കി ജീവന്‍ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന്, ഇന്നു പകൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീനങ്ങാടി പെ‍ാലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു. കാൽപാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button