KottayamLatest NewsKeralaNattuvarthaNews

പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ചു: ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്, രണ്ടു വീടുകൾക്ക് കേടുപാട്

തലനാട് ഗ്രാമപഞ്ചായത്ത് അടുക്കത്തിനു സമീപം ആണ് സംഭവം

ഈരാറ്റു​പേട്ട: പെരിയൻമലയിൽ കൂറ്റൻ പാറ താഴേക്ക് പതിച്ച് ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.

Read Also : എല്ലാ മുസ്ലിം വിദ്യാർത്ഥിനികളും ബുർഖ ധരിക്കണം: ബുർഖ ധരിക്കാത്ത മുസ്ലിം വിദ്യാർഥിനികൾക്ക് ബസ് യാത്ര വിലക്കി ഡ്രൈവർ

തലനാട് ഗ്രാമപഞ്ചായത്ത് അടുക്കത്തിനു സമീപം ആണ് സംഭവം. സമാന സാഹചര്യത്തിൽ നിരവധി പാറകളാണ് ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, റവന്യു, കൃഷി, പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button