തിരുവനന്തപുരം: കേരളത്തിന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ സമ്മാനം.
നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ അത്ഭുതാവഹമായ തിരക്കിനെത്തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാര്‍ അതേ റൂട്ടില്‍ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന് പച്ചക്കൊടി കാട്ടി. കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ നടപടി കൈക്കൊണ്ടത്.
Read Also: ദേഹാസ്വാസ്ഥ്യം മൂലം 19 വിദ്യാർത്ഥികൾ ആശുപത്രിയിൽ: സംഭവം കാസർഗോഡ്
വിഷുക്കൈനീട്ടമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വന്ദേഭാരത് എക്‌സ്പ്രസിനെ ഇരുകൈയും നീട്ടിയാണ് കേരള സമൂഹം സ്വീകരിച്ചത്. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്സ്പ്രസ് എന്ന നേട്ടമാണ് തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ ഓടുന്ന ട്രെയിന്‍ സ്വന്തമാക്കിയത്.
Post Your Comments